ദേവാലയങ്ങളിൽ തിരുനാൾ
1591450
Sunday, September 14, 2025 1:15 AM IST
പുഷ്പഗിരി
ഫാത്തിമ മാതാ
മേലൂർ: മരിയൻ തീർഥാടന കേന്ദ്രമായ പുഷ്പഗിരി ഫാത്തിമ മാതാ പള്ളിയിൽ വിശുദ്ധ യൂദാ തദേവൂസിന്റെ ഊട്ടുതിരുനാളിനു കൊടിയേറി. കൊടിയേറ്റിനും വിശുദ്ധ കുർബാനയ്ക്കും നൊവേനക്കും ഫാ. ടോമി കണ്ടത്തിൽ കാർമികനായി. തുടർന്ന് പ്രദക്ഷിണവും ഉണ്ടായിരുന്നു.
ഇന്നു രാവിലെ 6.30ന് വിശുദ്ധ കുർബാന. 9.30ന് നടക്കുന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. ജെസ്ലിൻ തെറ്റയിൽ മുഖ്യകാർമികനാകും. ഫാ. തോമസ് പടിഞ്ഞാറെക്കൂറ്റ് വചനസന്ദേശം നൽകും. തുടർന്ന് ആരാധനയും ഊട്ടുനേർച്ചവിതരണവും ഉണ്ടായിരിക്കും.
പ്ലാവിൻമുറി ദയാനഗർ സെന്റ് മേരീസ്
മാള: പ്ലാവിൻമുറി ദയാനഗർ സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളിന് ഫാ. ബിനോയ് കോഴിപ്പാട്ട് കൊടിയേറ്റി.
പ്രധാന തിരുനാൾ ദിനമായ ഇന്നു രാവിലെ 10ന് ആഘോഷമായ തിരുനാൾ ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവ നടക്കും. ഫാ. സിബു കള്ളാപറമ്പിൽ മുഖ്യകാർമികനാകും. ഫാ. ജോർജ്് വേഴപ്പറമ്പിൽ സന്ദേശം നൽകും. തുടർന്ന് ഊട്ടുനേർച്ച വെഞ്ചിരിപ്പ്, വിതരണം.