എടത്തിരുത്തി ഗ്രാമപഞ്ചായത്ത് "മികവ് 2025' അനുമോദന സദസ്
1591688
Monday, September 15, 2025 1:10 AM IST
കയ്പമംഗലം: എടത്തിരുത്തി ഗ്രാമപഞ്ചായത്ത് "മികവ് 2025' അനുമോദന സദസ് സംഘടിപ്പിച്ചു.കാളിക്കുട്ടി സാംസ്കാരിക നിലയത്തിൽ നടന്ന അനുമോദനസദസ് ഇ.ടി. ടൈസൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും എൽഎസ്എസ്, യുഎസ്എസ്, എൻഎംഎംഎസ് വിജയിച്ച കുട്ടികളെയും മികച്ച വിജയം നേടിയ വിദ്യാ ലയങ്ങളെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും വായനോത്സവ വിജയികളെയും അനുമോദിച്ചു. ഇയർ ബാലൻസ് ചികിത്സയിൽ വിദഗ്ധനായ ഡോ. രവിയെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം കെ. എസ്. ജയ, നാട്ടിക ഫർക്ക റൂറൽ ബാങ്ക് പ്രസിഡന്റ്് വി.കെ.ജ്യോതിപ്രകാശ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ രവീന്ദ്രൻ, സെക്രട്ടറി കെ.വി. സനീഷ്, പഞ്ചായത്തംഗങ്ങളായ പി.ആർ. നിഖിൽ, പി.എ. ഷെമീർ, പി.എച്ച്. ബാബു, സജീഷ് സത്യൻ, കെ.എസ്. അനിൽകുമാർ, ഹേന രമേഷ്, ഷിനി സതീഷ് എന്നിവർ പങ്കെടുത്തു.