മതിലകം പഞ്ചായത്തിൽ ദുർഭരണമെന്ന് കോൺഗ്രസിന്റെ കുറ്റവിചാരണസദസ്
1591448
Sunday, September 14, 2025 1:15 AM IST
പുതിയകാവ്: കോൺഗ്രസ് മതിലകം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മതിലകം ഗ്രാമ പഞ്ചായത്തിൽ ദുർഭരണമെന്നാരോപിച്ച് സംഘടിപ്പിച്ച കുറ്റവിചാരണ സദസ് സമാപിച്ചു. മതിലകം സെന്ററിൽ നടന്ന കുറ്റവിചാരണ സദസിന്റെ സമാപനം ബെന്നി ബെഹനാൻ എംപി ഉദ് ഘാടനം ചെയ്തു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.എസ്. ശശി അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി സി.എസ്. രവീന്ദ്രൻ, കയ്പമംഗലം ബ്ലോക്ക് പ്രസിഡന്റ് സുനിൽ.പി. മേനോൻ, നേതാക്കളായ ഇ.എസ്. സാബു, മണി കാവുങ്കൽ, ഒ.എ. ജെൻട്രിൻ, ഷിബു വർഗീസ്, കെ.എം. ജോസ്, അനസ് അബൂബക്കർ, കെ.വൈ. ഷക്കീർ, വി. കെ. ഷൺമുഖൻ, ഇ.എം. വിൻസെന്റ്, ടി.കെ. വിശ്വനാഥൻ, ടി.കെ. പ്രതാപൻ, സിന്ധു രവീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.