പഴയന്നൂർ: സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണംവി​ട്ട് മറിഞ്ഞ് യു​വാ​വു മ​രിച്ചു. കൊ​ണ്ടാ​ഴി അ​പ്പ​ത്ത് വീ​ട്ടി​ൽ ശ​ര​ത് (30) ആ​ണ് മ​രി​ച്ച​ത്.

കഴിഞ്ഞദിവസം രാ​ത്രി പത്തോടെ കൊ​ണ്ടാ​ഴി ഒ​ന്നാം ക​ല്ല് പ​ള്ളി​ക്കു സ​മീ​പമാ​ണ് അ​പ​ക​ടം ഉണ്ടായത്. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പ​ഴ​യ​ന്നൂ​ർ പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി മേൽനടപടി സ്വീകരിച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: നീ​തു. മ​ക്ക​ൾ: ധ​നു ജ​യ​കൃ​ഷ്ണ​ൻ, ദ​ക്ഷ കൃ​ഷ്ണ.