ദേവാലയങ്ങളിൽ തിരുനാൾ
1591684
Monday, September 15, 2025 1:10 AM IST
ആർത്താറ്റ്: ആർത്താറ്റ് ഹോളിക്രോസ് ദേവാലയത്തിൽ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാളിന് കൊടികയറി. കൊടിയേറ്റുകർമത്തിന് വികാരി ഫാ. ഷിജോ മാപ്രാണത്തുകാരൻ നേതൃത്വംനൽകി.
20, 21 തീയതികളിലാണ് തിരുനാൾ. തിരുന്നാളിന് ഒരുക്കമായി. ഇന്നു മുതൽ 20 വരെ വൈകിട്ട് 5.30ന് കുർബാന, ലദീഞ്ഞ്, നൊവേന. തിരുനാൾ ദിനത്തിൽ രാവിലെ ആറിന് കുർബാന, 10ന് ആഘോഷമായ പാട്ടുകുർബാന, തിരുനാൾ സന്ദേശം. തുടർന്ന് തിരുനാൾ പ്രദക്ഷിണം.
കുരിശിന്റെ തിരുശേഷിപ്പ് വണക്കം. തിരുനാൾ പരിപാടികൾക്ക് വികാരി ഫാ. ഷിജോ മാപ്രാണത്തുകാരൻ, കൈക്കാരൻമാരായ പി.എ. റാഫി, പീറ്റർ ചെമ്മണ്ണൂർ, വി.സി. വർഗീസ് എന്നിവർ നേതൃത്വംനൽകും.
തൃപ്രയാർ: വലപ്പാട് സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിലെ പരിശുദ്ധ റൊസാരിയോ മാതാവിന്റെ 164-ാം ദർശനത്തിരുനാളിന് കൊടിയേറി.
വികാരി ഫാ. ജെൻസ് തട്ടിൽ കൊടിയേറ്റം നിർവഹിച്ചു. കൈക്കാരന്മാരായ സണ്ണി ചിറയത്ത്, ലിജോ കരിയാറ്റിൽ, സിജോ ഡേവിസ്, തിരുനാൾ ജന.കൺവീനർ പോൾ ചാലിശേരി, ഭാരവാഹികളായ എ.എ. ആന്റണി, ബിജു എലുവത്തിങ്കൽ എന്നിവർ നേതൃത്വം നൽകി. 24,25 തീയതികളിലാണ് തിരുനാൾ.