എം.സി. ആഗസ്തി മോറേലി സ്മാരക അവാർഡ് സമ്മാനിച്ചു
1591691
Monday, September 15, 2025 1:10 AM IST
ചാലക്കുടി: സോഷ്യലിസ്റ്റ് നേതാവും കർഷകനുമായിരുന്ന എം.സി. ആഗസ്തി മോറേലി ആറാമത് സ്മാരക അവാർഡ് ജയരാജ് വാര്യർക്ക് മുൻ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് സമ്മാനിച്ചു. ആഗസ്തി മോറേലി കർഷകന്റെ ഉറച്ച ശബ്ദമായിരുന്ന പൊതുപ്രവർത്തകനും സാധാരണക്കാരന്റെ കൂടെനിന്ന മനുഷ്യസ്നേഹിയുമായിരുന്നുവെന്ന് അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് രവീന്ദ്രൻ മാസ്റ്റർ പറഞ്ഞു.അനുസ്മരണ സമിതി ചെയർമാൻ പോൾ പുല്ലൻ അധ്യക്ഷത വഹിച്ചു.
മുനിസിപ്പൽ ചെയർമാൻ ഷിബു വാലപ്പൻ, ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലി, ക്രൈസ്റ്റ് കോളജ് മാനേജർ ഫാ.ജോയ് പീണിക്കപറമ്പിൽ, ആർജെഡി ജില്ലാ പ്രസിഡന്റ് ജെയ്സൺ മാണി, സിഎഫ്ഐ ലോ കോളജ് ഡയറക്ടർ പി.ജെ. മാത്യു, കെ.എസ്. അശോകൻ, വി.ഒ. പൈലപ്പൻ, എസ്.പി. രവി, ജോർജ് വി. ഐനിക്കൽ, ഡോ. സി.സി. ബാബു, ഷാജു പുതൂർ, ആനി ജോയ്, കെ.സി. വർഗീസ്, അജി ഫ്രാൻസിസ്, ജോർജ് കെ. തോമസ്, കാവ്യ പ്രദീപ്, വിൻസന്റ് പുത്തൂർ, എൻ.സി. ബോബൻ, സി.എ. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.