ഒരുമ റോഡിന്റെ നിർമാണോദ്ഘാടനം
1591451
Sunday, September 14, 2025 1:15 AM IST
പെരിഞ്ഞനം: മതിലകം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ പതിനാലിൽ ഉൾപ്പെടുന്ന പെരിഞ്ഞനം രണ്ടാം വാർഡിലെ ഒരുമ റോഡിന്റെ നിർമാണോദ്ഘാടനം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് എസ്സി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 20 ലക്ഷം രൂപ ചെലവഴിച്ച് ബ്ലോക്ക് പഞ്ചായത്ത് റോഡ് നിർമിച്ചുനൽകുന്നത്.
മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് സി.കെ. ഗിരിജ നിർമാണോ ദ്ഘാ ടനം നിർവഹിച്ചു. ബ്ലോക്ക് ഡിവിഷൻ മെമ്പർ ആർ.കെ. ബേബി അധ്യക്ഷത വഹിച്ചു.
പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് മുഖ്യാതിഥിയായി. വാർഡ് മെമ്പർ സായിദ മുത്തുക്കോയ തങ്ങൾ, സന്ധ്യ സുനിൽ, കെ.ജി. സജീവ് എന്നിവർ പ്രസംഗിച്ചു. റോഡിനോട് ചേർന്നുള്ള തോടിന്റെ ഭാഗം കെട്ടി ഒതുക്കി മുകളിൽ കൈവരി ഉൾപ്പടെ സ്ഥാപിച്ചാണ് സിമന്റ് കട്ടകൾ വിരിച്ച റോഡ് നിർമിച്ചു നൽകുന്നത്.
ഒരുമാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിച്ച് റോഡ് സഞ്ചാരയോഗ്യമാക്കി തുറന്നുകൊടുക്കാനാണു തീരുമാനിച്ചിട്ടുള്ളതെന്ന് അധികൃതർ പറഞ്ഞു.