മാർഗംകളി: കോട്ടയം പുന്നത്തറ ഇടവക ജേതാക്കൾ
1591965
Tuesday, September 16, 2025 1:53 AM IST
ഇരിങ്ങാലക്കുട: കത്തീഡ്രൽ സിഎൽസിയുടെ ആഭിമുഖ്യത്തിൽ ജെആർജെ ആയുർവേദിക് കോസ്മെറ്റിക്സിന്റെ സഹകരണത്തോടെ അറയ്ക്കൽ ജോസഫ് ഭാര്യ റീത്ത മെമ്മോറിയൽ ട്രോഫിക്കുവേണ്ടി സംഘടിപ്പിച്ച അഖിലകേരള മാർഗംകളി മത്സരത്തിൽ കോട്ടയം പുന്നത്തറ സെന്റ് തോമസ് ഇടവക ഒന്നാംസ്ഥാനം നേടി.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് രണ്ടാംസ്ഥാനവും ചേർത്തല സെന്റ് മേരീസ് ചർച്ച് മുട്ടം ഫൊറോന മൂന്നാംസ്ഥാനവും റാഫേലിയൻസ് ഒല്ലൂർ ഫൊറോന ഇടവക നാലാംസ്ഥാനവും കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻ ഇടവക സിഎൽസി അഞ്ചാംസ്ഥാനവും നേടി. ഇരിങ്ങാലക്കുട മാർതോമ, ചാലക്കുടി സെന്റ് മേരീസ് ഇടവക സിഎൽസി, കൊല്ലം കുണ്ടറ സെന്റ് തോമസ് ഓർത്തഡോക്സ് സിറിയൻ ഇടവക, വല്ലച്ചിറ സെന്റ് തോമസ് ഇടവക എന്നിവർ പ്രോത്സാഹനസമ്മാനങ്ങൾ നേടി.
മാർ പോളി കണ്ണൂക്കാടൻ മെത്രാപ്പോലീത്ത ഉദ്ഘാടനവും സമ്മാനദാനവും നിർവഹിച്ചു. കത്തീഡ്രൽ വികാരി റവ.ഡോ. ലാസർ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.
ക്രിസ്ത്യൻ സോഷ്യൽമീഡിയ ഇൻഫ്ളുവൻസർ ഫാ. മാർട്ടിൻ ചിറ്റിലപ്പിള്ളി മുഖ്യാതിഥിയായി. ജെആർജെ ആയുർവേദിക് കോസ്മെറ്റിക്സിന്റെ മാനേജിംഗ് ഡയറക്ടർമാരായ അറയ്ക്കൽ ജോസഫ്, ജോമി ജോസഫ് എന്നിവർ വിശിഷ്ടാഥിതികളായിരുന്നു.