തൃശൂരിലെ റോഡ് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണം
1591454
Sunday, September 14, 2025 1:15 AM IST
തൃശൂർ: റോഡ് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മന്ത്രി പി.എ. മുഹമദ് റിയാസ് ഉദ്യോഗസ്ഥർക്ക് നിർദേശംനൽകി. തൃശൂർ- മാന്ദാമംഗലം റോഡ് നിർമാണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി സ്ഥലം സന്ദർശിക്കവേയാണ് മന്ത്രി നിർദേശംനൽകിയത്.
അഞ്ചു കോടി രൂപ ചെലവിൽ നിർമാണ പ്രവർത്തനം നടത്തുന്ന തൃശൂർ-മാന്ദാമംഗലം റോഡിന്റെ ഡ്രെയിൻ പ്രവൃത്തി പൂർത്തിയായെന്നും ബിറ്റുമിൻ മെക്കാഡം സർഫസിംഗ് ജോലികൾ ആരംഭിച്ചുവെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ എല്ലാ സബ് റോഡുകളും ഗതാഗത യോഗ്യമാക്കണമെന്ന് നേരത്തെ നിർദേശം നൽകിയിരുന്നു. എന്നാൽ മഴ കാരണം ചിലയിടങ്ങളിൽ പ്രവൃത്തി പൂർണമായിരുന്നില്ല. മഴയ്ക്കുശേഷം നിർമാണ പ്രവൃത്തികൾ എത്രത്തോളം പുരോഗമിച്ചിട്ടുണ്ടെന്നു പരിശോധിക്കുന്നതിനാണ് മന്ത്രി നേരിട്ടെത്തിയത്. സൂപ്രണ്ടിംഗ് എൻജിനീയർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.