ചേ​ർ​പ്പ്: ചൊ​വ്വൂ​രി​നും പാ​മ്പാ​ൻ തോ​ടി​നുമി​ട​യി​ൽ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ദ​മ്പ​തി​ക​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഗു​രു​ത​ര​പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ചേ​ർ​പ്പ് പെ​രു​വ​നം ചി​റ​യ്ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന മു​ള​ക്ക​ൽ​വീ​ട്ടി​ൽ രേ​ഷ് (48) മ​രി​ച്ചു.

വ്യാ​ഴാഴ്ച വൈ​കീ​ട്ടാ​ണ് അ​പ​ക​ടമു​ണ്ടാ​യ​ത്. ചൊ​വ്വൂ​രി​ൽ ഇവർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് സി​ഗ്ന​ൽ ന​ൽ​കി റോ​ഡ് മ​റി​ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ തൃ​പ്ര​യാ​റി​ൽ നി​ന്ന് തൃ​ശൂ​രി​ലേ​ക്ക് അ​മി​ത വേ​ഗ​ത​യി​ൽ പോ​കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സ് ബൈ​ക്കി​ന് പി​ന്നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ രേ​ഷും, ഭാ​ര്യ ല​ത​യും കൂ​ർ​ക്ക​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഇ​ന്നലെ രാ​വി​ലെ​യാ​ണ് രേ​ഷ് മ​ര​ി ച്ചത്. സംസ്കാരം നടത്തി. മ​ക്ക​ൾ: ല​ക്ഷ്മി, കൃ​ഷ്​ണേ​ന്ദു, മാ​ള​വി​ക.