അമലയിൽ തിരുശേഷിപ്പ് പ്രയാണത്തിനു സ്വീകരണം
1591687
Monday, September 15, 2025 1:10 AM IST
തൃശൂർ: അമല ആശുപത്രി ചാപ്പലിൽ വിശുദ്ധ തോമസ് ശ്ലീഹായുടെയും ഇന്ത്യയിൽനിന്നുള്ള വിശുദ്ധരായ ചാവറയച്ചൻ, മദർ തെരേസ, എവുപ്രാസ്യമ്മ, ദേവസഹായം, ഫ്രാൻസിസ് സേവ്യർ, അൽഫോൻസാമ്മ, മറിയംത്രേസ്യ എന്നിവരുടെയും തിരുശേഷിപ്പുപ്രയാണത്തിനു സ്വീകരണം നൽകി.
ചടങ്ങിന് ദേവമാതാ വികാർ പ്രൊവിൻഷ്യാൾ ഫാ. ഡേവി കാവുങ്കൽ, അഴീക്കോട് പൊന്തിഫിക്കൽ തീർഥകേന്ദ്രം റെക്ടർ ഫാ. സണ്ണി പുന്നേലിപ്പറന്പിൽ, അമലനഗർ സെന്റ് ജോസഫ് പള്ളി വികാരി ഫാ. ഫിനോഷ്, ഡയറക്ടർ ഫാ. ജൂലിയസ് അറയ് ക്കൽ, ജോയിന്റ് ഡയറക്ടർമാരായ ഫാ. ആന്റണി പെരിഞ്ചേരി, ഫാ. ജെയ്സണ് മുണ്ടൻമാണി, ഫാ. ഷിബു പുത്തൻപുരക്കൽ, ഫാ. ഡെൽജോ പുത്തൂർ, അസോസിയേറ്റ് ഡയറക്ടർ ഫാ. ആന്റണി മണ്ണുമ്മേൽ എന്നിവർ നേതൃത്വം നൽകി.
ആയിരക്കണക്കിനു വിശ്വാസികൾ പങ്കെടുത്തു.