തമിഴ് സ്ത്രീ കുളത്തിൽ മരിച്ചനിലയിൽ
1591882
Monday, September 15, 2025 11:00 PM IST
കുന്നംകുളം: നവീകരിച്ച ഗുരുവായൂർ റോഡിലുള്ള ചാട്ടുകുളത്തിൽ തമിഴ്നാട് സ്വദേശിനിയായ സ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശിനി ലക്ഷ്മി (71)ആണ് മരിച്ചത്.
ഇന്നലെ രാവിലെയാണ് കുളത്തിൽ മൃതദേഹം പൊന്തിയത്. പഴയ സാധനങ്ങൾ പെറുക്കിവിൽക്കുന്ന ജോലിയാണ് കുറെ നാളായി അവർ ഈ മേഖലയിൽ ചെയ്തിരുന്നത്. ചാട്ടുകുളം പരിസരത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഇവരെ കണ്ടവരും ഉണ്ട്.
കാൽവഴുതി കുളത്തിലേക്ക് വീണതെന്നാണ് കരുതുന്നത്. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം കരയ്ക്ക് കയറ്റിയത്. കുന്നംകുളം പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.