പൈതൃകം ജലോത്സവം: താണിയനും മടപ്ലാത്തുരുത്തും ജേതാക്കളായി
1591962
Tuesday, September 16, 2025 1:53 AM IST
കയ്പമംഗലം: മൂന്നാമത് പൈതൃകം ജലോത്സവത്തിൽ താണിയനും മടപ്ലാത്തുരുത്തും ജേതാക്കളായി. മത്സരത്തിലെ എ വിഭാഗത്തിലാണ് ക്രിസ്തുരാജ് ബോട്ട് ക്ലബിന്റെ താണിയൻ ഒന്നാംസ്ഥാനം നേടിയത്. സെന്റ് സെബാസ്റ്റ്യൻ നമ്പർ വൺ രണ്ടാംസ്ഥാനവും കരസ്ഥമാക്കി.
ബി ഗ്രേഡ് വിഭാഗത്തിൽ ഒന്നാംസ്ഥാനം കെബിസി കുറുങ്കോട്ട ക്ലബ് മടപ്ലാത്തുരുത്ത് ഒന്നാം സ്ഥാനത്തെത്തിയപ്പോൾ പിബിസി പുളിയത്തുരുത്ത് തുഴഞ്ഞ് ജിബി തട്ടകൻ രണ്ടാമതായി ഫിനിഷ് ചെയ്തു. ഇ.ടി. ടൈസൺ എംഎൽഎ ജലമേള ഉദ്ഘാടനം ചെയ്തു. വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് ജലഘോഷയാത്ര ഫ്ലാഗ്ഓഫ് ചെയ്തു.
ആറാംവാർഡ് മെമ്പർ ഒ.എ. ജെൻട്രീൻ അധ്യക്ഷതവഹിച്ചു. പടിയൂർ പഞ്ചായത്ത് മെമ്പർ ജോയ്സി ആന്റണി, ജനപ്രതിനിധികൾ, സംഘാടകസമിതി ഭാരവാഹികളും പങ്കെടുത്തു. സമാപനസമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ നിർവഹിച്ചു.