മഴവിൽ ആനന്ദ സംഗീതോത്സവം 17ന്
1591452
Sunday, September 14, 2025 1:15 AM IST
തൃശൂർ: ഗായകൻ യേശുദാസിന്റെ ശതാഭിഷേകത്തോടനുബന്ധിച്ച് ആചാര്യ വിഷ്വൽ മീഡിയയുടെ ആഭിമുഖ്യത്തിൽ മഴവിൽ ആനന്ദ സംഗീതോത്സവം 17ന് തെക്കേമഠം ചിറയ്ക്കു സമീപമുള്ള എൻഎസ്എസ് ഹാളിൽ നടക്കും. രാവിലെ എട്ടുമുതൽ മുപ്പതിൽപരം സംഗീതസംവിധായകരുടെ 101 ഗാനങ്ങൾ കോർത്തിണത്തിണക്കിയുള്ള സംഗീതാർച്ചന ഗായകൻ സോമസുന്ദരൻ ചെറുശേരി നിർവഹിക്കും. വൈകീട്ട് 6.30ന് കേരളം എന്റെ കേരളം, ഭാരതം എന്റെ ഭാരതം എന്നു തുടങ്ങുന്ന ദേശഭക്തിഗാന സംഗീതനൃത്താവിഷ്കാരത്തിനു പിന്നണി ഗായിക ഡോ. വൈക്കം വിജയലക്ഷ്മിയും സംഗീതസംവിധായകൻ ആചാര്യ ആനന്ദകൃഷ്ണനും നേതൃത്വം നല്കും. വയനാടൻ പ്രകൃതിവിഭവങ്ങളുടെ വിപണനമേളയും സംഘടിപ്പിക്കും.
പത്രസമ്മേളനത്തിൽ സംഗീത സംവിധായകൻ ആചാര്യ ആനന്ദ് കൃഷ്ണൻ, രാജേശ്വരി ഗണേഷ് ആലപ്പുഴ, ദേവിമായ ആലപ്പുഴ, അനിൽ ആഗ്രഹ, ബാബു മാസ്റ്റർ എന്നിവർ പങ്കെടുത്തു.