പന്തൽ പണിക്കിടെ വീണ് പരിക്കേറ്റ യുവാവ് മരിച്ചു
1591611
Sunday, September 14, 2025 11:07 PM IST
തിരുവില്വാമല: പന്തൽ പണിക്കിടെ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എരവത്തൊടി കാഞ്ഞുള്ളി വീട്ടിൽ രാധാകൃഷ്ണൻ - രാജലക്ഷ്മി ദമ്പതികളുടെ മകൻ രാജീവാ(34)ണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് അപകടം. നട്ടെല്ലിന് പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവിവാഹിതനാണ്.