മാകെയര്‍ സൗജന്യ വയോജന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
1536227
Tuesday, March 25, 2025 6:36 AM IST
ഇരിങ്ങാലക്കുട: മാകെയര്‍ സംഘടിപ്പിച്ച സൗജന്യ വയോജന മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം നഗരസഭ കൗണ്‍സിലര്‍ ആര്‍ച്ച അനീഷ് ഉദ്ഘാടനം ചെയ്തു. മാകെയര്‍ അസി. ജനറല്‍ മാനേജര്‍ ഐ. ജെറോം അധ്യക്ഷത വഹിച്ചു.
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഹെഡ് ആശംസാ റാണി വേളേക്കാട്ട് സ്വാഗതവും സെയില്‍സ് ഹെഡ് ശ്രീജിത്ത് നന്ദിയും പറഞ്ഞു.
വയോജന ആരോഗ്യ സംരക്ഷണ വിഭാഗത്തില്‍ വൈദഗ്ധ ്യം നേടിയ ഡോ. സിജു ജോസ് കൂനന്‍ ക്യാമ്പിന് നേതൃത്വം നല്കി.