സമൂഹത്തിന്റെയും സമുദായത്തിന്റെയും ശക്തിയും കരുതലുമായി കത്തോലിക്ക കോൺഗ്രസ് മാറണം: മാർ താഴത്ത്
1535930
Monday, March 24, 2025 1:19 AM IST
എരുമപ്പെട്ടി: കത്തോലിക്കാ കോൺഗ്രസ് അതിരൂപത യൂത്ത് കൗൺസിലിന്റെയും എരുമപ്പെട്ടി ഫൊറോന സമ്മേളനത്തിന്റെയും ഔദ്യോഗിക ഉദ് ഘാടനം അതിരൂപത ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് നിർവഹിച്ചു. അതിരൂപത പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശേരി അധ്യക്ഷത വഹിച്ചു.
അതിരൂപത ഡയറക്ടർ ഫാ. ജീജോ വള്ളൂപ്പാറ അനുഗ്രഹസന്ദേശം നൽകി. എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളി വികാരി ഫാ. ജോഷി ആളൂർ ആമുഖസന്ദേശം നൽകി.
കത്തോലിക്ക കോൺഗ്രസ് യൂത്ത് കൗൺസിൽ ഗ്ലോബൽ ജനറൽ കോ-ഒാർഡിനേറ്റർ സിജോ ഇലന്തൂർ ഇടുക്കി മുഖ്യപ്രഭാഷണം നടത്തി.
കത്തോലിക്ക കോൺഗ്രസ് അതിരൂപത സെക്രട്ടറി കെ.സി. ഡേവിസ്, യൂത്ത് കൗൺസിൽ ഗ്ലോബൽ കോ-ഒാർഡിനേറ്റർ ആന്റോ തൊറയൻ, ഫൊറോന പ്രമോട്ടർ ഫാ. ആന്റോഎലവുത്തിങ്കൽ, അസി.വികാരി ഫാ. ജീസ് അക്കര പറ്റ്യോക്കൽ, അതിരൂപത ഭാരവാഹികളായ റോണി അഗസ്റ്റ്യൻ, അഡ്വ. ബൈജു ജോസഫ്, മേഴ്സി ജോയ്, യൂത്ത് കൗൺസിൽ അതിരൂപത കോ-ഒാർഡിനേറ്റർ മാത്യൂസ് എം. രാജൻ, ഫൊറോന ഭാരവാഹികളായ ജെയ്സൺ ആളൂർ, സണ്ണി കൂത്തൂർ, ജോഫി മണ്ടുംപാല, ജാർളി കെ. ഫ്രാൻസിസ്, എരുമപ്പെട്ടി യൂണിറ്റ് പ്രസിഡന്റ്് സി.വി. ബേബി എന്നിവർ പ്രസംഗിച്ചു.