പോലീസ് കൂടുതൽ ജനപക്ഷമാകണമെന്ന് മന്ത്രി കെ. രാജൻ
1535809
Sunday, March 23, 2025 7:33 AM IST
ഒല്ലൂർ: ലഹരി കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ പോലീസ് കൂടുതല്‍ ജനപക്ഷമാകണമെന്ന് റവന്യു മന്ത്രി കെ. രാജന് പറഞ്ഞു. ഒല്ലൂര്‍ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
പോലീസിനെ സഹായിക്കുന്ന വിധത്തില്‍ ജനങ്ങളെല്ലാവരും മാറണമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ സന്ദേശം മന്ത്രി കെ.രാജൻ ചടങ്ങിൽ വായിച്ചു. കോർപറേഷന് മേയര്‍ എം.കെ. വര്‍ഗീസ്, സിറ്റി പോലീസ് കമ്മീഷണര്‍ ആര്. ഇളങ്കോ, പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്, നടത്തറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, ഫാ. വര്‍ഗീസ് പുത്തൂര്‍, കോര്പറേഷന് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ വര്‍ഗീസ് കണ്ടംകുളത്തി, കരോളിന് പെരിഞ്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു.