മരത്തിനുമുകളിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി
1532738
Friday, March 14, 2025 1:42 AM IST
വേലൂർ: മരത്തിനു മുകളിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നിശമനസേനയെത്തി രക്ഷപ്പെടുത്തി. മരം മുറിക്കാൻ കയറിയ രാജഗോപാലൻ (59) എന്ന തൊഴിലാളി പരിക്കേറ്റതിനെത്തുടർന്ന് മരത്തിനു മുകളിൽ കുടുങ്ങുകയായിരുന്നു.
40 അടി ഉയരമുള്ള മാവ് മുറിച്ചുമാറ്റുന്നതിനായാണു മുകളിൽ കയറിയത്. എന്നാൽ ശാഖകൾ വെട്ടിമാറ്റുന്നതിനിടയിൽ മരക്കൊന്പ് തലയിൽ തട്ടി മുറിവേൽക്കുകയായിരുന്നു. തുടർന്ന് താഴെക്കിറങ്ങാൻ കഴിയാതെ വരികയും നാട്ടുകാരുടെ സഹായം തേടുകയും ചെയ്തു. ഉയരം കൂടുതലുള്ളതിനാൽ രാജഗോപാലനെ താഴെയിറക്കാൻ നാട്ടുകാർക്കു കഴിഞ്ഞില്ല. തുടർന്ന് കുന്നംകുളം ഫയർഫോഴ്സിൽ വിവരം അറിയിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ അഗ്നിശമനസേനാംഗങ്ങൾ നാട്ടുകാരുടെ സഹായത്തോടെ രാജഗോപാലനെ താഴെയിറക്കി.