ഭിന്നശേഷി കലോത്സവം നടത്തി
1514932
Monday, February 17, 2025 1:16 AM IST
വെള്ളാങ്കല്ലൂർ: വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷി കലോത്സവം മഴവില്ല് 2025 ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദൻ ഉദ്ഘാടനംചെയ്തു.
ബ്ലോക്ക് പരിധിയിലെ നൂറിലധികം മുഖ്യപരിഗണനാ വിഭാഗത്തിൽപെടുന്ന കുട്ടികളും അവരുടെ രക്ഷിതാക്കളുംപങ്കെടുത്തു. നടവരമ്പ് സെന്റ് മേരീസ് അസംപ്ഷൻ ചർച്ച്ഹാളിൽനടന്ന കലോത്സവം വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് അധ്യക്ഷതവഹിച്ചു.
വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ, പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. സമാപനസമ്മേളനത്തിൽ കലാമണ്ഡലം മുൻ വൈസ് ചാൻസലർ പ്രഫ.ടി.കെ. നാരായണൻ പങ്കെടുത്തു.