സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
1514901
Monday, February 17, 2025 1:16 AM IST
തൃശൂർ: ലൂർദ് കത്തീഡ്രൽ വോയ്സും തൃശൂർ ഐഎംഎയും സംയുക്തമായി നടത്തിയ ആറാമത് സൗജന്യ ചികിത്സാ ക്യാമ്പ് കത്തീഡ്രൽ വികാരി ഫാ. ജോസ് വല്ലൂരാൻ ഉദ്ഘാടനം ചെയ്തു. ത്വക്ക് രോഗങ്ങൾക്കായിരുന്നു ക്യാമ്പ്.
ഡോക്ടർമാരായ ടോണി അക്കര, വർഗീസ് ജെയിംസ്, രഘു, ബിജോൺ, ഷമ്മാസ് എന്നിവർ രോഗനിർണയത്തിന് നേതൃത്വം നൽകി. മരുന്നുകൾ സൗജന്യമായി വിതരണം ചെയ്തു. തൃശൂർ ധർമോദയം കമ്പനിയാണ് മരുന്നുകൾ സ്പോൺസർ ചെയ്തത് .
പ്രഫ. ഡോ. കെ.എം. ഫ്രാൻസീസ്, നടത്തുകൈക്കാരൻ ലൂവി ജോസ് കണ്ണാത്ത്, ഡോ. വർഗീസ് ജെയിംസ്, ഡോ. ജോബി കാക്കശേരി, സി.ആർ. ആന്റോ എന്നിവർ പ്രസംഗിച്ചു. ബോബി ചിറക്കക്കാരൻ, ജോസ് വാഴപ്പിള്ളി, ജോജു മഞ്ഞില, ജോസ് ചിറ്റാട്ടുകര, ജോയ് മഞ്ഞില, പോൾ മേയ്ക്കാട്ടുകുളം, അൽഫോൺസാ സിംസൺ തുടങ്ങിയവർ നേതൃത്വം നൽകി.