കുഴഞ്ഞുവീണ് മരിച്ചു
1514470
Saturday, February 15, 2025 11:24 PM IST
പാവറട്ടി: മുല്ലശേരി ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ (എഡിഎ) ഓഫീസിലെ സീനിയർ ക്ലാർക്ക് കുഴഞ്ഞുവീണ് മരിച്ചു. പാവറട്ടി പൈങ്കണ്ണിയൂർ ജുമാമസ്ജിദിനു സമീപം പരേതനായ തെക്കറ്റത്ത് അബ്ദു മകൻ കൊട്ടുക്കൽ ബഷീർ(53) ആണ് മരിച്ചത്.
രാവിലെ ഓഫീസിൽ ജോലിക്കെത്തിയ ഇദ്ദേഹം ഉച്ചയോടെ ഓഫീസിനു പുറത്തുവച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പാവറട്ടി പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുടുംബസമേതം ഇരുപത് ദിവസത്തെ വിദേശയാത്ര കഴിഞ്ഞ് ശനിയാഴ്ച ജോലിയിൽ പ്രവേശിച്ചതായിരുന്നു. കബറടക്കം പിന്നീട്. മാതാവ്: പരേതയായ പാത്തുമോൾ. ഭാര്യ: സുനിത. മകൾ: ഫാത്തിമ.