പ്ലാവിൽനിന്നു വീണ് മരിച്ചു
1514468
Saturday, February 15, 2025 11:24 PM IST
കുന്നംകുളം: ചക്കയിടാൻ പ്ലാവിൽ കയറിയ ഗൃഹനാഥൻ വീണു മരിച്ചു. ചൂണ്ടൽ പുതുശേരി രാമകൃഷ്ണൻ (62) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.
വീടിന് പിറകുവശത്തെ പ്ലാവിൽ ചക്കയിടാൻ കയറിയതായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ രാമകൃഷ്ണനെ മലങ്കര ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.