മതസൗഹാര്‍ദസമ്മേളനം നടത്തി
1514226
Saturday, February 15, 2025 1:50 AM IST
ഇരിങ്ങാലക്കുട: എസ്എന്‍ബിഎസ് സമാജം വിശ്വനാഥപുരം ക്ഷേത്രം കാവടി പൂര മഹോത്സവത്തോടനുബന്ധിച്ച് മതസൗഹാര്‍ദസമ്മേളനം നടത്തി. സമാജം പ്രസിഡന്റ്് എന്‍.ബി. കിഷോര്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
രൂപത വികാരി ജനറാൾ മോണ്‍. ജോസ് മാളിയേക്കല്‍, ഇരിങ്ങാലക്കുട ജുമാമസ്ജിദ് കബീര്‍ മൗലവി, എസ്എന്‍ഡിപി മുകുന്ദപുരം യൂണിയന് പ്രസിഡന്റ് സന്തോഷ് ചെറാക്കുളം, ഇരിങ്ങാലക്കുട കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, കെപിഎംഎസ് സംസ്ഥാന സെക്രട്ടറി ലോചനന്‍ അമ്പാട്ട്, നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. കെ.ആര് വിജയ, ഇരിങ്ങാലക്കുട എസ്ഐ ക്ലീറ്റസ്, എസ്എന്‍ഡിപി യോഗം കൗണ്‍സിലര്‍ പി.കെ. പ്രസന്നന്, നഗരസഭ കൗണ്‍സിലര്‍ സന്തോഷ് ബോബന്, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ജിഷ ജോബി, മുരിയാട് പഞ്ചായത്ത് വാര്‍ഡ് അംഗം നിഖിത അനൂപ്, വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ് ഷാജു പാറേക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു.
എസ്എന്‍ബിഎസ് സമാജം സെക്രട്ടറി വിശ്വംഭരന് മുക്കുളം സ്വാഗതവും ട്രഷറര്‍ വേണു തോട്ടുങ്ങല്‍ നന്ദിയും പറഞ്ഞു.