ക്ലാസിക് കലകൾ ഇന്ന് അരങ്ങിൽ
1484680
Thursday, December 5, 2024 8:11 AM IST
കുന്നംകുളം: റവന്യൂ ജില്ലാ കലോത്സവത്തിൽ ഇന്ന് ആദിവാസികലാരൂപങ്ങളുൾപ്പെടെ അരങ്ങിലെത്തും. ടൗണ്‍ഹാളിലെ ഒന്നാം വേദിയിൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗം ഇരുളനൃത്തവും പണിയനൃത്തവും മൂന്ന്, നാല് വേദികളുള്ള മോഡൽ ബോയ്സിൽ യുപി വിഭാഗം ഓട്ടൻതുള്ളൽ, എച്ച്എസ്, എച്ച്എസ്എസ് വിഭാഗം ഓട്ടൻതുള്ളൽ, പറയൻതുള്ളൽ, ശീതങ്കൻതുള്ളൽ, ചാക്യാർകൂത്ത്, വട്ടപ്പാട്ട്, ദഫ്മുട്ട്, ഒപ്പന, കോൽക്കളി എന്നിവ അരങ്ങേറും.
ഏഴ്, എട്ട് വേദികളുള്ള ബഥനി സെന്റ് ജോണ്‍സിൽ പരിചമുട്ട്, മാർഗംകളി, ചവിട്ടുനാടകം, ലളിതഗാനം, ശാസ്ത്രീയസംഗീതം, ഒന്‍പതാം വേദിയായ ഗേൾസ് യുപിഎസിൽ യുപി, എച്ച്എസ് വിഭാഗം നാടോടിനൃത്തം, സംഘനൃത്തം എന്നിവയും പത്താം വേദിയായ ബിസിജി എച്ച്എസ് ചെറളയത്തു സംസ്കൃതോത്സവത്തിൽ പാഠകം, കൂടിയാട്ടം എന്നിയും മിനിഹാളിൽ കഥാകഥനം, പ്രഭാഷണം, ചന്പുപ്രഭാഷണം എന്നിവയും എംജെഡിഎച്ച്എസിൽ അറബി കലോത്സവവും.
14-ാം വേദിയായ ഗുഡ്ഷെപ്പേഡ് സിഎംഐ സ്കൂൾവേദി ടൗണ്‍ഹാളിലേക്കു മാറ്റി. വീണ, വയലിൻ, ഓടക്കുഴൽ, തബല എന്നിവ ഇവിടെ അരങ്ങേറും. സീനിയർ ഗ്രൗണ്ട് സ്റ്റേഡിയത്തിൽ രാവിലെ ഏഴിനു ബാൻഡ് മേളവും നടക്കും.