ചേലക്കരയിൽ "യുവജ്വാല' ആരോഗ്യ ബോധവത്്കരണ ക്യാമ്പ്
1460583
Friday, October 11, 2024 7:01 AM IST
പഴയന്നൂർ: നെഹ്റു യുവകേന്ദ്ര തൃശൂരിന്റെ ആഭിമുഖ്യത്തിൽ ശ്രദ്ധ തൃശൂരും ഷൊർണൂർ റോട്ടറി ക്ലബും ചേർന്ന് ചേലക്കര ലിറ്റിൽഫ്ലവർ ഹയർ സെക്കൻഡറി സ്കൂളിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച " യുവജ്വാല' ആരോ ഗ്യ ബോധവത്കരണ ക്യാമ്പ് കെ. രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്തു. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷറഫ് അധ്യക്ഷത വഹിച്ചു.
പഴയന്നൂർ അഗ്രികൾച്ചർ അസിസ്റ്റന്റ്ഡയറക്ടർ ജോസഫ് ജോ ൺ "തേറാട്ടിൽ കൃഷിയും യുവാക്കളും' എന്ന വിഷയത്തിലും മെഡിക്കൽ കോളജ് സിഎസ്സി പ്രോജക്ട് കോ- ഓർഡിനേറ്റർ എ. സുധ, കൗൺസിലർ ഷീല സെബാസ്റ്റ്യൻ എന്നിവർ ആരോഗ്യ ബോധവത്കരണ ക്ലാസുകളും നയിച്ചു.
എൽഎഫ്എച്ച്എസ്എസ് പ്രിൻസിപ്പൽ സിസ്റ്റർ ജ്യോതി മരിയ, നെഹ്റു യുവകേന്ദ്ര തൃശൂർ യൂത്ത് ഓഫീസർ സി. ബിൻസി, ചേലക്കര ഹെെടെക് അഗ്രിഫാം ഡയറക്ടർ പി.എം.എം ഷെരിഫ്, ഷൊ ർണൂർ റോട്ടറി ക്ലബ് കമ്യൂണിറ്റി സർവീസ് ചെയർമാൻ രാമുചാത്തനാത്ത്, ശ്രദ്ധ പ്രസിഡന്റ്് എൻ. അച്യുതൻ, സെക്രട്ടറി സി.പി. ഷനോജ്, എംപിടിഎ പ്രസിഡന്റ് റാണി ബാബു, സാന്ദ്ര അരുൺ, ബിന്ദുപ്രിയേഷ്, എൻഎസ്എസ് പ്രോ ഗ്രാം കോ-ഒാർഡിനേറ്റർ സിബ തുടങ്ങിയവർ പ്രസംഗിച്ചു.