ചികിത്സയിലിരുന്ന ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മരിച്ചു
1460070
Wednesday, October 9, 2024 11:43 PM IST
മായന്നൂർ: ഒറ്റപ്പാലം-മായന്നൂർ പാലത്തിനു സമീപം നടന്ന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റെയിൽവേ ഹെൽത്ത് ഇൻസ്പെക്ടർ മരിച്ചു. മായന്നൂർ സ്വദേശി കൃഷ്ണലത (32) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം.
കൃഷ്ണലത സ്കൂട്ടറില്‍ പോകുന്നതിനിടെ കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട സ്കൂട്ടർ റോഡരികിലെ ഫ്രൂട്ട്സ് കടയിൽ ഇടിച്ചുകയറി യുവതിക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. ചുനങ്ങാട് എവിഎംഎച്ച്എസ് സ്കൂൾ കായികാധ്യാപകൻ എം. സുധീഷ് ആണ് കൃഷ്ണലതയുടെ ഭര്‍ത്താവ്.