എഎഡബ്ല്യുകെ ജില്ലാ സമ്മേളനം
1460047
Wednesday, October 9, 2024 8:47 AM IST
തൃശൂർ: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്സ് കേരള (എഎഡബ്ല്യുകെ) തൃശൂർ ജില്ലാ സിൽവർ ജൂബിലി ആഘോഷവും പ്രതിനിധിസമ്മേളനവും മുതുവറ സി.എൻ. ബാലകൃഷ്ണൻ സപ്തതി ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് കെ.ജി. ഗോപകുമാർ, ജനറൽ സെക്രട്ടറി നസീർ കള്ളിക്കാട്ട്, ട്രഷറർ സുധീർ മേനോൻ, ജില്ലാ പ്രസിഡന്റ് എം.കെ. മുരളീധരൻ, സെക്രട്ടറി വർഗീസ് ഇരിന്പൻ, ട്രഷറർ ഒ.എസ്. മണിരഥൻ, വൈസ് പ്രസിഡന്റ് എം.കെ. രാധാകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി എം.വി. ജോണ്സണ്, പ്രതിനിധിയോഗം ജനറൽ കണ്‍വീനർ എം.വി. ജോസഫ് എന്നിവർ പ്രസംഗിച്ചു.
എം.കെ. മുരളീധരൻ- ജില്ലാ പ്രസിഡന്റ്, വർഗീസ് ഇരിന്പൻ -സെക്രട്ടറി, കെ.സി. ജോജൻ- ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.