ഗൃഹനാഥൻ കിണറ്റിൽവീണ് മരിച്ചനിലയിൽ
1459818
Tuesday, October 8, 2024 11:20 PM IST
കൈപ്പറമ്പ്: കിണറ്റിലെ പുല്ല് വൃത്തിയാക്കുന്നതിനിടെ ഗൃഹനാഥൻ കിണറ്റിൽ വീണ് മരിച്ചു. കൈപ്പറമ്പ് സ്വദേശി കളരിക്കൽ വീട്ടിൽ ജോസഫ് മകൻ റോയ് ലിവിങ്സ്റ്റൺ ഹിബർ(59) ആണ് മരിച്ചത്.
ആൾ മറയും ഇരുമ്പു നെറ്റുമുള്ള കിണറ്റിലെ ഗ്രില്ലിന്റെ ഓപ്പണർ തുറന്ന് പുല്ല് വൃത്തിയാക്കുന്നതിനിടയിൽ അബദ്ധത്തിൽ കിണറ്റിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
സംഭവസമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. നാലോടെ വീട്ടിലെത്തിയ മകൻ അപ്പനെ കാണാതെ തിരക്കിയപ്പോഴാണ് ചെരിപ്പും മൊബൈലും കിണറ്റിന്റെ പരിസരത്ത് കണ്ടത്. വൃത്തിയാക്കിയ കുറേ പുല്ലും മറ്റും തെങ്ങിൻ തടത്തിലും ഉണ്ടായിരുന്നു.
അഗ്നിശമന സേന സ്ഥലത്തെത്തി മൃതദേഹം കരയ്ക്ക് കയറ്റി. പേരാമംഗലം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചിന് കുറുമാൽ സെന്റ് ജോർജ് ദേവാലയത്തിൽ. ഭാര്യ: പഞ്ചമി. മക്കൾ: റിയോൺ, റോമി. അമ്മ: സുശീല.