ഒാണാഘോഷങ്ങൾ തുടരുന്നു
1453987
Wednesday, September 18, 2024 1:28 AM IST
വയോജനങ്ങള്‍ക്കൊപ്പം എന്‍എസ്എസ്
ഇരിങ്ങാലക്കുട: ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്എസ് യൂണിറ്റിലെ വോളന്റി യര്‍മാർ ഇരിങ്ങാലക്കുട പ്രൊവിഡന്‍സ് ഹൗസിലെ അന്തേവാസികള്‍ക്കൊപ്പമാണ് ഓണാഘോഷം നടത്തിയത്. വിദ്യാര്‍ഥിനികളുടെ കലാപ്രകടനങ്ങള്‍ക്കൊപ്പം അന്തേവാസികളും ചേര്‍ന്നു.
എന്‍എസ്എസ് യൂണിറ്റിന്റെയും സൗഹൃദ ക്ലബ്ബിന്റെയും സം യുക്താഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ മുനിസിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ജിഷ ജോബി, സ്കൂള്‍ പ്രിന്‍സിപ്പല്‍ ബിന്ദു പി. ജോണ്‍, അസീസി പ്രൊവിഡന്‍സ് ഹൗസ് ഡയറക്ടര്‍ ബ്രദര്‍ ഗില്‍ബെര്‍ട്ട്, പിടിഎ പ്രസിഡന്റ് പി.കെ. അനില്‍കുമാര്‍, പ്രോഗ്രാം ഓഫീസര്‍ കെ.എസ്. ഇന്ദുലേഖ, സൗഹൃദ കോ-ഓര്‍ഡിനേറ്റര്‍ ഇ.ജി. ലിനി, അധ്യാപകരായ റോസ്മോള് ആന്റണി, ടി.എന്‍. മഞ്ജു, ഇന്ദുകല രാമനാഥ് എന്നിവര്‍ പ്രസംഗിച്ചു. വോള ന്റിയര്മാരായ ഇ.എസ്. അലീന, മിത്ര സുനില്‍, കെ.ആര്. കൃഷ് ണപ്രിയ, അനുശ്രീ അപ്പാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്കി.
കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി
ഇരിങ്ങാലക്കുട: കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാജീവ് ഗാന്ധി മന്ദിരം അങ്കണത്തില്‍ നടന്ന ഓണാഘോഷം കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.എസ്. അബ്ദുള്‍ഹഖ് അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സതീഷ് വിമലന്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്് സോമന് ചിറ്റേത്ത്, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ്് സനല്‍ കല്ലൂക്കാരന്, നഗരസഭാധ്യക്ഷ സുജ സഞ്ജീവ്കുമാര്‍, മുന്‍ നഗരസഭ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി എന്നിവര്‍ സംസാ രിച്ചു. വടംവലി, ഉറിയടി, കസേരകളി തുടങ്ങിയ മത്സരങ്ങളും ഓണസദ്യയും നടന്നു.