മുണ്ടത്തിക്കോട് ആറുമാസമായി വില്ലേജ് ഓഫീസർ ഇല്ല; പ്രതിഷേധവുമായി കോൺഗ്രസ്
1453782
Tuesday, September 17, 2024 1:51 AM IST
വടക്കാഞ്ചേരി: മുണ്ടത്തിക്കോട് വില്ലേജ് ഓഫീസിൽ വില്ലേജ് ഓഫീസറില്ലാതെ ആറുമാസം. ഓഫീസർ ഇല്ലാത്തതിനെ തുടർന്ന് വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന ജനങ്ങൾ ദുരിതത്തിലാണ്. ഓഫീസറെ ഉടൻനിയമിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സൂചനാസമരം നടത്തി.
ഓഫീസറെ ഉടൻ നിയമിച്ചില്ലെങ്കിൽ ശക്തമായസമരം ആരംഭിക്കുമെന്നും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ജി. ജയദീപ് പറഞ്ഞു. സമരം ഡിസിസി ജനറൽ സെക്രട്ടറി എൻ.ആർ. സതീശൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് എൻ.ആർ. രാധാകൃഷ്ണൻ, ലോട്ടറി തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി ഫിലിപ്പ് ജേക്കബ്, രാജു മാരാത്ത്, ജനാർദനൻ, ജോസ് പുതുരുത്തി എന്നിവർ പ്രസംഗിച്ചു.