കയ്പമംഗലം ബീച്ചിൽ കാട്ടുപന്നിയെ കണ്ടെത്തി
1453514
Sunday, September 15, 2024 5:21 AM IST
വഞ്ചിപ്പുര : കയ്പമംഗലം ബീച്ചിൽ കാട്ടുപന്നിയെ കണ്ടെത്തി. വഞ്ചിപ്പുര നാരായണമാർഗ് റോഡ് അവസാനിക്കുന്ന ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള സിസി ടിവിയിലാണ് കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ റോഡ് മുറിച്ച് കടക്കുന്ന ദൃശ്യമാണ് പതിഞ്ഞിട്ടുള്ളത്.
ഇതിന് തൊട്ടുമുമ്പ് ഒരു സ്കൂട്ടർ യാത്രക്കാരനെ പന്നി ആക്രമിക്കാൻ ശ്രമിച്ചതായും പറയുന്നുണ്ട്. ഇതേ തുടർന്ന് പരിസരത്തെ ഒരു വീട്ടിൽ സ്ഥാപിച്ച സിസിടിവി പരിശോധിച്ചപ്പോഴാണ് പന്നിയെ കണ്ടത്. ഈ മേഖലയിൽ പന്നിയുടെ ശല്യം ഉണ്ടെന്ന് നേരത്തെ തന്നെ പരാതി വ്യാപകമാണ്.