അകമലയിലെ അപകടക്കെണി: കോൺഗ്രസ് പ്രതിഷേധസമരം നടത്തി
1453154
Saturday, September 14, 2024 1:44 AM IST
വടക്കാഞ്ചേരി: അപകടം നിത്യസംഭവമായി മാറിയ തൃശൂർ - ഷൊർണൂർ സംസ്ഥാന പാതയിൽ അകമലയിലെ കൊടുംവളവിൽ പാർശ്വഭിത്തിയോ കൈവരികളോ കെട്ടി സംരക്ഷിക്കാത്ത പൊതുമരാമത്ത് അനാസ്ഥക്കെതിരെ കോൺഗ്രസ് പ്രതിഷേധസമരം സംഘടിപ്പിച്ചു. പ്രദേശത്ത് നിരന്തരമായി അപകടങ്ങൾ ഉണ്ടാവുകയും മരണങ്ങൾ സംഭവിക്കുകയും ചെയ്തിട്ടും
അധികൃതരുടെ അനങ്ങാപ്പാറനയം ജനങ്ങളോടുള്ള വെല്ലുവിളിയാണന്ന് നേതാക്കൾ കുറ്റപ്പെടുത്തി.
പ്രതിഷേധസമരം മുനിസിപ്പൽ കൗൺസിലർ എസ്എഎ ആസാദ് ഉദ്ഘാടനം ചെയ്തു. പ്രവാസി കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ.കെ. അബൂബക്കർ അധ്യക്ഷത വഹിച്ചു. നേതാക്കളായ ജയൻ മംഗലം, ബുഷ്റ റഷീദ്, എം.എച്ച്. ഷാനവാസ്, എം.ജെ. അഗസ്റ്റിൻ, ജോണി ചിറ്റിലപ്പിള്ളി, കെ.വി. സുബ്രഹ്മണ്യൻ, കെ. കൃഷ്ണകുമാർ, എം.ജെ. ജയ്മോൻ, അഷറഫ് കരുമത്ര, റോയ് ചിറ്റിലപ്പിള്ളി, ജി. ഹരിദാസ്, ഷാബു പരുത്തിപ്ര, ലക്ഷ്മിക്കുട്ടി എന്നിവർ പ്രസംഗിച്ചു.