തെക്കുംകരയിൽ കർഷകച്ചന്ത തുടങ്ങി
1453152
Saturday, September 14, 2024 1:43 AM IST
പുന്നംപറമ്പ്: കർഷക ചന്തയ്ക്ക് തുടക്കമായി. തെക്കുംകര പഞ്ചാ യത്തും കൃഷിഭവനും സംയുക്തമായി പുന്നംപറമ്പ് പഞ്ചായത്ത് ഓഫീസിനുമുൻവശം സംഘടിപ്പിച്ച കർഷക ചന്തയുടെ ഉദ്ഘാ ടനം പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽകുമാർ നിർവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ പി.ആർ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എം.കെ. ശ്രീജ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സബിത സതീഷ്, പഞ്ചായത്ത് അംഗങ്ങളായ എ.ആർ. കൃഷ്ണൻകുട്ടി, പി.ടി. മണികണ്ഠൻ, സിഡിഎസ് ചെയർപേഴ്സൺ അജിത സുനിൽ, കൃഷി ഓഫീസർ അർച്ചന വിശ്വനാഥ്, കൃഷി അസിസ്റ്റന്റ് എം.എ. ശാന്തി തുടങ്ങിയവർ പ്രസംഗിച്ചു.