ദേശീയപാത നിർമാണം: ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് ബെന്നി ബഹനാൻ എംപി
1453149
Saturday, September 14, 2024 1:43 AM IST
കൊടുങ്ങല്ലൂർ: ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന് എൻഎച്ച്എഐയുടെ പ്രോജക്ട് ഡയറക്ടറെ വിളിച്ചുവരുത്തി ബെന്നി ബഹനാൻ എംപി ചർച്ച നടത്തി. കൊടുങ്ങല്ലൂർ റസ്റ്റ് ഹൗസിൽ ഉദ്യോഗസ്ഥരും കർമസമിതി പ്രവർത്തകരും ജനപ്രതിനിധികളും സാമൂഹ്യ പ്രവർത്തകരും ചർച്ചനടത്തി.
ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനു മുൻതൂക്കം നൽകിക്കൊണ്ടുള്ള തീരുമാനം വേണമെന്ന് എംപി അറിയിച്ചു. തുടർന്ന് ദേശീയപാത സംഭവ സ്ഥലം ഡയറക്ടറും ഉദ്യോഗസ്ഥരും കർമസമിതി പ്രവർത്തകരും എംപിയോടൊപ്പം സന്ദർശിച്ച് ജനങ്ങളുടെ ആവശ്യങ്ങൾ നേരിട്ടു മനസിലാക്കിക്കൊടുത്തു. പി.ഡി. അൻസുൽ ഹസൻ, ബിനു ശിവാലയ, കെ.കെ.അൻസാർ, ഒ. ജി വിനോദ്, പി. ജി. നൈജി, ഡോ. ഷാജി. സുരേഷ് കുമാർ, ഇ.എസ്. സാബു എന്നിവരും ചർച്ചയിൽ പങ്കെടുത്തു.