പ്ലസ്വൺ വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു
1453074
Friday, September 13, 2024 11:16 PM IST
കയ്പമംഗലം: കയ്പമംഗലം സ്വദേശിയായ പ്ലസ്വൺ വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു. കയ്പമംഗലം ഗ്രാമലക്ഷ്മി സ്വദേശി കിളിക്കോട്ട് സിദ്ധാർഥന്റെ മകൻ നിഖിൽ(16) ആണ് മരിച്ചത്. കാട്ടൂർ പോംപെ സെന്റ് മേരീസ് സ്കൂളിലെ വിദ്യാർഥിയാണ്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം.
വിദ്യാലയത്തിലെ ഓണം ആഘോഷപരിപാടികൾ കഴിഞ്ഞശേഷം കുളത്തിൽ കൂട്ടുകാർ കുളിക്കുന്നത് നോക്കി നടക്കുന്നതിനിടെ കുളത്തിലേക്ക് വഴുക്കി വീഴുകയായിരുന്നു. ആദ്യം കുട്ടികൾ തെരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല.
പിന്നീട് കാട്ടൂർ പോലീസും ഫയർഫോഴ്സും ചേർന്ന് ഏറെനേരം തെരച്ചിൽ നടത്തി വൈകീട്ട് അഞ്ചോടെ മൃതദേഹം കണ്ടെത്തി. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിയിലേക്ക് മാറ്റി. ഏക മകനാണ് നിഖിൽ. മൃദുലയാണ് അമ്മ.