കിർഗിസ്ഥാൻ അംബാസിഡർ ജൂബിലി സന്ദർശിച്ചു
1444959
Thursday, August 15, 2024 1:17 AM IST
തൃശൂർ: ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കിർഗിസ്ഥാൻ അംബാസിഡർ അഷ്കർ ബെഷിമോവ് സന്ദർശിച്ചു. ഭാര്യയും കിർഗിസ്ഥാൻ എംബസി കൗണ്‍സിലർ അസമാത് സെയ്ദിബാലിയേവും ഒപ്പമുണ്ടായിരുന്നു.
രാമവർമപുരം കാന്പസിലെ ജൂബിലി ആയുർവേദ മിഷൻ ആശുപത്രിയിൽ സന്ദർശനം നടത്തിയ അംബാസിഡർ, ആയുർവേദത്തിന് ആധുനികലോകത്തുള്ള പ്രസക്തി എടുത്തുപറഞ്ഞു. ജൂബിലി ആയുർവേദ മിഷൻ ആശുപത്രിയിലെ ഡോക്ടർമാർ ചികിത്സാരീതികൾ വിശദീകരിച്ചു.
ജൂബിലി മിഷൻ ആശുപത്രി സന്ദർശിച്ച് മെഡിക്കൽ വിദ്യാർഥികളുമായി സംവദിച്ചു. ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ, സിഇഒ ഡോ. ബെന്നി ജോസഫ് നിലങ്കാവിൽ എന്നിവർ നേതൃത്വം നൽകി.
കിർഗിസ്ഥാൻ സർക്കാരുമായി സഹകരിച്ച് ആരോഗ്യമേഖലയിൽ പുതിയ സാധ്യതകൾ തേടാനുള്ള തീരുമാനവും യോഗത്തിലുണ്ടായി.