ന​ഷ്ട​പ​രി​ഹാ​രത്തു​ക ഈ​ടാ​ക്കാ​നാ​യി ആ​ര്‍​ഡി​ഒ ഓ​ഫീ​സി​ലെ ക​മ്പ്യൂ​ട്ട​ര്‍ ജ​പ്തി ചെ​യ്തു
Thursday, August 15, 2024 1:17 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ലെ കു​ഴി​യി​ല്‍വീ​ണ് പ​രി​ക്കേ​റ്റ് ഡോ​ക്ട​ര്‍ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ല്‍ ന​ഷ്ട​പ​രി​ഹാ​ര തു​ക ഈ​ടാ​ക്കാ​നാ​യി ആ​ര്‍​ഡി​ഒ ഓ​ഫീ​സി​ലെ ക​മ്പ്യൂ​ട്ട​ര്‍ സാ​മ​ഗ്രി​ക​ള്‍ കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ര്‍​ന്ന് ജ​പ്തി ചെ​യ്തു.

1997 ജൂ​ലൈ നാ​ലി​ന് കു​ഴൂ​രി​ല്‍നി​ന്നു വീ​ട്ടി​ലേ​ക്ക് സ്‌​കൂ​ട്ട​ര്‍ ഓ​ടി​ച്ച് വ​രു​മ്പോ​ള്‍ തൃ​ശൂ​ര്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍ റോ​ഡി​ല്‍ കോ​മ്പാ​റ​യി​ല്‍വ​ച്ച് വ​ണ്ടി കു​ഴി​യി​ല്‍ വീ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട ഗാ​ന്ധി​ഗ്രാം സ്വ​ദേ​ശി ഡോ. ​ജ​വ​ഹ​റി​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ നാ​ലു​ദി​വ​സ​ത്തി​നുശേ​ഷം മ​ര​ണ​മ​ട​യു​ക​യും ചെ​യ്ത കേ​സി​ല്‍ ഡോ. ​ജ​വ​ഹ​റി​ന്‍റെ ഭാ​ര്യ ഡോ. ​ഉ​ഷാ ജ​വ​ഹ​ര്‍, മ​ക്ക​ളാ​യ രാ​ഹു​ല്‍, ഗോ​കു​ല്‍ എ​ന്നി​വ​ര്‍ സ​ര്‍​ക്കാ​ര്‍, പി​ഡ​ബ്ല്യുഡി റോ​ഡ്‌​സ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍, അ​സിസ്റ്റന്‍റ് എ​ക്‌​സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ എ​ന്നി​വ​രെ പ്ര​തി​ക​ളാ​ക്കി ഫ​യ​ല്‍ ചെ​യ്ത കേ​സി​ല്‍ 8,93,057 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.


ന​ല്കാ​നു​ള്ള ന​ഷ്ട​പ​രി​ഹാ​ര തു​ക​യി​ല്‍ ബാ​ക്കി സം​ഖ്യ​യാ​യ 40, 011 രൂ​പ ഹ​ര്‍​ജി​ക്കാ​ര്‍​ക്ക് ന​ല്‍​കു​ന്ന​തി​ല്‍ വീ​ഴ്ച വ​രു​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സി​ലെ വ​സ്തു​വ​ക​ക​ള്‍ ജ​പ്തി ചെ​യ്തും ലേ​ല ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചും തു​ക ക​ണ്ടെ​ത്താ​ന്‍ ഇ​രി​ങ്ങാ​ല​ക്കു​ട പ്രി​ന്‍​സി​പ്പ​ല്‍ സ​ബ് കോ​ട​തി ജ​ഡ്ജ് ആ​ര്‍.​കെ. ര​മ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്നാ​ണ് ആ​ര്‍​ഡി​ഒ ഓ​ഫീ​സി​ലെ 20 ക​മ്പ്യൂ​ട്ട​റു​ക​ളു​ടെ മോ​ണി​റ്റ​റു​ക​ള്‍ ജ​പ്തി ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ന​ട​ന്ന​ത്.

നാ​ല് മോ​ണി​റ്റ​റു​ക​ള്‍ ജ​പ്തി ചെ​യ്ത് കോ​ട​തി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. ഹ​ര്‍​ജി​ക്കാ​ര്‍​ക്ക് വേ​ണ്ടി സീ​നി​യ​ര്‍ അ​ഭി​ഭാ​ഷ​ക​ന്‍ അ​ഡ്വ. വി.​ജി. സു​ഭാ​ഷ്ച​ന്ദ്ര​ബാ​ബു ഹാ​ജ​രാ​യി.