ജനകീയ ആരോഗ്യകേന്ദ്രത്തിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു
1444684
Wednesday, August 14, 2024 1:10 AM IST
മൂര്‍ക്കനാട്: മൂര്‍ക്കനാട് ജനകീയ ആരോഗ്യകേന്ദ്രത്തിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ നിര്‍വഹിച്ചു.
ഇരിങ്ങാലക്കുട നഗരസഭയുടെ 2023-24 വര്‍ഷത്തെ പദ്ധതി വിഹിതമായി 12 ലക്ഷം രൂപ ഉപയോഗിച്ച് പൊറത്തിശേരി കുടുംബാരോഗ്യകേന്ദ്രത്തിന്റെ കീഴില്‍ വരുന്ന സബ്സെന്ററാണിത്. നഗരസഭ ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക പള്ളിപ്പുറത്ത് അധ്യക്ഷത വഹിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ നസീമ കുഞ്ഞുമോന്, നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്മാരായ ഫെനി എബിന് വെള്ളാനിക്കാരന്‍, ജിഷ ജോബി, ജെയ്സണ്‍ പാറേക്കാടന്‍, മുന്‍ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, കൗണ്‍സിലര്‍മാരായ പി.ടി. ജോര്‍ജ്, മായ അജയന്, കെ.ആര്. ലേഖ, രാജി കൃഷ്ണകുമാര്‍, സി.എം. സാനി, ഷാജു, ടി.കെ. ജയാനന്ദന്, അസിസ്റ്റന്റ് സര്ജന് മുഹമ്മദ് ഫാരിസ് സലാം എന്നിവര്‍ സംസാരിച്ചു.
നഗരസഭ മുനിസിപ്പല്‍ എന്‍ജിനീയര്‍ ആര്. സന്തോഷ്കുമാര്‍ പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.