400 പേരുടെ അഷ്ടപദി സംഗീതാലാപനത്തിൽ ക്ഷേത്രസന്നിധി
1444158
Monday, August 12, 2024 1:42 AM IST
ഗുരുവായൂർ: ഗുരുവായൂരപ്പന് മുന്നിൽ 400 പേർ ഒന്നിച്ചിരുന്ന് അഷ്ടപദി സംഗീത സമർപ്പണം നടത്തി.
ഷൺമുഖപ്രിയ ഫൗണ്ടേഷനും സ്കൂൾ ഓഫ് ഗീതാഗോവിന്ദവും സംയുക്തമായാണ് 14-ാമത് സമ്പൂർണ അഷ്ടപദി മഹാസമർപ്പണം നടത്തിയത്. ശ്രീ ഗുരുവായൂര പ്പൻ ഓഡിറ്റോറിയത്തിൽ രാവിലെ എട്ടു മുതൽ 11 വരെ സംഗീതാർച്ചന നടത്തി. ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗം മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു.
സംഘാടകരായ മഹേഷ് അയ്യർ, അനുരാധ മഹേഷ്, മനോഹരൻ, വി.എസ്. സുനീവ് എന്നിവർ പ്രസംഗിച്ചു.