സെന്റ് ജോസഫ്സ് കോളജിൽ ഇംഗ്ലീഷ് വിഭാഗം അസോസിയേഷന്
1443966
Sunday, August 11, 2024 6:25 AM IST
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് ഇംഗ്ലീഷ് വിഭാഗം അസോസിയേഷന് പാലക്കാട് മേഴ്സി കോളജ് അസിസ്റ്റന്റ് പ്രഫസര്‍ ഡോ. സി.ജി. ശ്യാമള ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു.
ബിരുദതലത്തിലും ബിരുദാനന്തരതലത്തിലും ഏറ്റവും കൂടുതല്‍ മാര്‍ക്ക് കരസ്ഥമാക്കിയ കെ.കെ. മുഹ്സിന, വൈഷ്ണവി രാമന് എന്നിവര്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. തങ്ങളുടെ കവിതകള്‍ പുസ്തകങ്ങളാക്കിയ ബിരുദവിദ്യാര്ഥിനികളായ ഒ. അനന്യ, വി.എസ്. നന്ദന എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. അധ്യാപകരായ ഡോ. വി.എസ്. സുജിത, അഞ്ജു സൂസന് ജോര്‍ജ്, അസോസിയേഷന് സെക്രട്ടറി ഏയ്ഞ്ചല്‍ ഷാന്റോ, എഡ്വിന ജോസ്, ആന്മേരി പ്രിന്‍സ് എന്നിവര്‍ സംസാരിച്ചു.