കമാൻഡോമുഖം പുനർനിർമിക്കണം: എംഎൽഎയും കളക്ടറും സന്ദർശിച്ചു
1441775
Sunday, August 4, 2024 2:57 AM IST
ചേർപ്പ്: എട്ടുമന വൈക്കോച്ചിറ കമാൻഡോമുഖം തകർന്നയിടത്ത് സി.സി. മുകുന്ദൻ എംഎൽഎ, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന് എന്നിവർ സന്ദർശനം നടത്തി.
കമാൻഡോ മുഖം അടിയന്തരമായി പുനഃനിർമിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് എംഎൽഎയും നാട്ടുകാരും കളക്ടറോട് ആവശ്യപ്പെട്ടു. നടപടി സ്വീകരിക്കാത്ത ഇറിഗേഷൻ ഉദ്യേഗസ്ഥർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് എംഎൽഎ പറഞ്ഞു.
ചേർപ്പ്, ചാഴൂർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സുജീഷ കള്ളിയത്ത്, കെ.എസ്. മോഹൻദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഹസീന അക്ബർ, ഷീല ഹരിദാസ് പങ്കെടുത്തു.