വാണിയംപാറയിൽ മണ്ണിടിച്ചിൽ
1436643
Wednesday, July 17, 2024 1:16 AM IST
പട്ടിക്കാട്: വാണിയംപാറയിൽ ദേശീയപാതയോടു ചേർന്ന് സർവീസ് റോഡിലേക്കു മണ്ണിടിഞ്ഞുവീണു. ഇന്നലെ രാവിലെ തൃശൂർ ഭാഗത്തേക്കുളള പാതയിലാണു മണ്ണിടിച്ചിൽ ഉണ്ടായത്. ഈ സമയം ഇതുവഴി വാഹനങ്ങൾ ഒന്നും കടന്നുവരാതിരുന്നതു വലിയ അപകടമാണ് ഒഴിവാക്കിയത്.
സർവീസ് റോഡ് നിർമാണത്തിനായി മണ്ണ് നീക്കംചെയ്ത സ്ഥലത്താണു മണ്ണിടിച്ചിൽ ഉണ്ടായിട്ടുള്ളത്. പ്രദേശത്ത് ഇനിയും മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യതയുള്ളതായി നാട്ടുകാർ പറഞ്ഞു.