ഇലക്ട്രിക് വാഹനങ്ങൾക്കായി ചാർജിംഗ് സ്റ്റേഷൻ
1436638
Wednesday, July 17, 2024 1:16 AM IST
ഗുരുവായൂർ: ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനായി ദേവസ്വം ചാർജിംഗ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങി.
കിഴക്കേ നടയിലെ ദേവസ്വം ബഹുനില വാഹന പാർക്കിംഗ് കേന്ദ്രത്തിലാണ് പുതിയ ചാർജിംഗ് സ്റ്റേഷൻ. ഇന്നലെ രാവിലെ നടന്ന ചടങ്ങിൽ സ്റ്റേഷന്റെ പ്രവർത്തന ഉദ്ഘാടനം ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ നിർവഹിച്ചു.
ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ.പി. വിശ്വനാഥൻ, വി.ജി. രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ തുടങ്ങിയവർ പങ്കെ ടുത്തു. മൂന്ന് ലെവൽ വൺ, മൂന്ന് ലെവൽ ടു ചാർജറുകളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്.
സ്ഥാപിച്ച ചാർജറുകളിൽ മൂന്ന് ലെവൽ വൺ ചാർജർ ഉപയോഗിച്ച് സ്കൂട്ടർ, ഓട്ടോ, കാർ എന്നിവ ചാർജ് ചെയ്യാം. മറ്റു മൂന്ന് ലെവൽ രണ്ട് ചാർജറുകൾ ടൈപ്പ് 2 കണക്ടർ ഉപയോഗിച്ച് ചാർജ് ചെയ്യാൻ കഴിയുന്ന വാഹനങ്ങൾക്ക് ഉപയോഗിക്കാം.
ഒരു യൂണിറ്റിന് ജിഎസ്ടി ഉൾപ്പെടെ 20 രൂപയാണ് നിരക്ക്.
ബംഗളൂരു ആസ്ഥാനമായുള്ള ബോൾട്ട് എർത്ത് എന്ന സ്ഥാപനത്തിന്റെ ചാർജറുകളാണ് സ്ഥാപിച്ചിട്ടുള്ളത്.