ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ ജില്ലാ നേതൃസമ്മേളനം
1429726
Sunday, June 16, 2024 7:29 AM IST
തൃശൂർ: ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ ജില്ലാ നേതൃസമ്മേളനം തൃശൂർ ഐഎൻടിയുസി ഹാളിൽ നടന്നു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി ഉദ്ഘാടനം ചെയ്തു. യഥാർഥ തൊഴിലാളിക്ക് മോട്ടോർ ക്ഷേമ ബോർഡിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കുവാൻ എല്ലാ മോട്ടോർ തൊഴിലാളികൾക്കും ക്ഷേമ ബോർഡിൽ രജിസ്ട്രേഷൻ നിർബന്ധമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
യൂണിയൻ പ്രസിഡന്റ് എ.ടി. ജോസ് അധ്യക്ഷത വഹിച്ചു. യോ ഗത്തിൽ വി.എ. ഷംസുദ്ധീൻ, ഐ. ആർ. മണികണ്ഠൻ, എം.ആന്റണി, എം.എസ്. ശിവദാസ്, സി.വി. ദേവസി, പി.ബി. ബിജു എന്നിവർ പങ്കെടുത്തു.