ബൈ​ക്ക് മോ​ഷ​ണം: ര​ണ്ടു യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ
Sunday, June 16, 2024 7:28 AM IST
മാ​ള: ബൈ​ക്ക് മോ​ഷ​ണക്കേസി​ൽ ര​ണ്ടു യു​വാ​ക്ക​ൾ അ​റ​സ്റ്റി​ലാ​യി. കു​ഴൂ​ർ കൈ​താ​ര​ത്ത് ജി​ജോ (19), മേ​ല​ഡൂ​ർ തെ​ക്കേ​ക്ക​ര റി​ജോ(21) എ​ന്നി​വ​രെ​യാ​ണ് മാ​ള എ​സ്എ​ച്ച്ഒ ​സു​നി​ൽ പു​ളി​ക്ക​ൻ, എ​സ്ഐ ​സി.​കെ. സു​രേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

ജൂ​ൺ ഒ​ന്പതി​നു മാ​ള പ​ള്ളി​പ്പുറ​ത്തു​ള്ള സി​മ​ന്‍റ്് ബ്രി​ക്സ് സ്ഥാ​പ​ന​ത്തി​ൽ വ​ച്ചി​രു​ന്ന ചെ​റു​കാ​ല​ത്ത് റി​ൻ​സ​ന്‍റ്െ ബൈ​ക്കാ​ണ് മോ​ഷ​ണം പോ​യ​ത്. പി​ന്നീ​ട് പ്ര​തി​ക​ൾ മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി ക​റ​ങ്ങി ന​ട​ക്കു​ന്ന​തി​നി​ടെ അ​ന്ന​മ​ന​ട മേ​ല​ഡൂ​ർ പൊ​റ​ക്കു​ളം പാ​ല​ത്തി​ന് സമീ​പ​ത്തു വ​ച്ചാ​ണ് പോ​ലി​സ് പി​ടികൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻഡ് ചെ​യ്തു .