പൂരത്തിനു ലൂർദ് പള്ളിക്കു മുന്നിൽ സ്വീകരണം നൽകി
1417516
Saturday, April 20, 2024 1:32 AM IST
തൃശൂർ: തൃശൂർ പൂരത്തിന്റെ ഘടകപൂരമായ കിഴക്കുംപാട്ടുകര ദേശത്തെ പനമുക്കുംപിള്ളി ശ്രീധർമശാസ്താ ക്ഷേത്രത്തിലെ പൂരത്തിനു ലൂർദ് കത്തീഡ്രൽ ദേവാലയത്തിനു മുന്നിൽ സ്വീകരണം നൽകി. ക്ഷേത്ര രണസമിതി പ്രസിഡന്റിനെ കത്തീഡ്രൽ വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ ഷാൾ അണിയിച്ചു സ്വീകരിച്ചു.
ഗജവീരൻമാർക്കു പഴങ്ങളും നൽകി. ചടങ്ങുകൾക്കു കൈക്കാരൻമാരായ ജോബി കെ. കുഞ്ഞാപ്പു, പ്രഫ. സി.കെ. സേവിയർ, ഫ്രാൻസീസ് ജേക്കബ് മുളക്കൻ, കുടുംബകൂട്ടായ്മ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.