അനധികൃത മണ്ണെടുപ്പ് തടഞ്ഞു
1417511
Saturday, April 20, 2024 1:32 AM IST
എരുമപ്പെട്ടി: വെള്ളറക്കാട് മനപ്പടിയിൽ അനധികൃതമായി നടത്തിയിരുന്ന മണ്ണെടുപ്പ് പോലീസ് തടഞ്ഞു. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നാണ് നിയമവിരുദ്ധമായി മണ്ണെടുപ്പ് നടത്തിയിരുന്നത്. മണ്ണെടുത്തിരുന്ന ഒരു ജെസിബിയും മണ്ണ് കടത്തിയിരുന്ന ഒരു ടിപ്പർ ലോറിയും പോലീസ് പിടിച്ചെടുത്തു.
പോലീസ് ഉദ്യോഗസ്ഥർ തൃശൂർ പൂരം ഡ്യൂട്ടിക്കുപോയ തക്കം മുതലെടുത്തായിരുന്നു മണ്ണെടുപ്പ്. റോഡിന്റെ പലഭാഗങ്ങളിലും നിരീക്ഷണത്തിന് മണ്ണെടുപ്പ് സംഘാംഗങ്ങൾ നിന്നിരുന്നു. പോലീസിനുലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ഇൻസ്പെക്ടർ അജിത്ത്, എസ് ഐ ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് മണ്ണെടുപ്പ് തടഞ്ഞത്. നിരീക്ഷണം നടത്തിയിരുന്ന മണ്ണെടുപ്പ് സംഘത്തിന്റെ കണ്ണുവെട്ടിച്ച് മറ്റൊരുവഴിയിലൂടെയാണ് പോ ലീസ് സ്ഥലത്തെത്തിയത്. പോലീസുകാരായ അനിൽ, സഗുൺ, പ്രജീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.