നരേന്ദ്രമോദിയെ ഇന്ത്യ മുന്നണി പിടിച്ചുകെട്ടും: സി.പി. ജോണ്‍
1417510
Saturday, April 20, 2024 1:32 AM IST
കുന്നംകുളം: തെരഞ്ഞെടുപ്പു കാലത്ത് ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിനെ അറസ്റ്റ് ചെയ്തുകൊണ്ട് ബിജെപി വര്‍ഗീയകക്ഷി മാത്രമല്ല, ഏകാധിപതികള്‍ കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാന്നെന്ന് സിഎംപി ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍.
യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം കുന്നംകുളത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ ഒരു ഭരണമാറ്റം സാധ്യമാണ്. നരേന്ദ്രമോദിയെ ഇന്ത്യ മുന്നണി പിടിച്ചുകെട്ടുമെന്നും ജോണ്‍ കൂട്ടിച്ചേര്‍ത്തു.
നിയോജകമണ്ഡലം ചെയര്മാന് ജെയ്സിംഗ് കൃഷ്ണന് അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം ജോസഫ് ചാലിശേരി, മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം ഇ.പി. കമറുദ്ധീന്‍, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്് സി.വി. കുര്യക്കോസ്, സിഎംപി നേതാവ് പിആര്‍എന്‍ നമ്പീശന്, ഡിസിസി സെക്രട്ടറിമാര്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പ്രസംഗി ച്ചു.