വൃക്കരോഗികൾക്ക് സൗജന്യ ഡയാലിസിസിന് അവസരമൊരുക്കി റോയൽ ട്രാക്കിന്റെ "വിഷുനന്മ'
1417075
Thursday, April 18, 2024 1:48 AM IST
കൊരട്ടി: നേത്രദാനത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും കൊരട്ടിയിലും പ്രാന്തപ്രദേശങ്ങളിലും മാതൃകയായി അശരണർക്ക് താങ്ങായി മാറിയ "റോയൽ ട്രാക്ക് ചാരിറ്റബിൾ ആൻഡ് കൾച്ചറൽ സൊസൈറ്റി' ഈ വർഷത്തെ വിഷുവിന് വൃക്കരോഗികളെയും ചേർത്തുപിടിച്ചു.
കൊരട്ടി പള്ളിയുടെ കീഴിലുള്ള ദേവമാതാ ആശുപത്രിയിലാണ് സാമ്പത്തിക പരാധീനതകൾ നേരിടുന്ന അർഹരായ രോഗികൾക്ക് സൗജന്യ ഡയാലിസിസിന് സൗകര്യമൊരുക്കിയത്.
ഇതിനായി സൊസൈറ്റി വകയിരുത്തിയ തുക സൊസൈറ്റി പ്രസിഡന്റ്് പി.സി. ആന്റോ ഫൊറോന വികാരി ഫാ.ജോസ് ഇടശേരിക്ക് കൈമാറി.
ഭാരവാഹികളായ എം.ജി. ജോയ്, വി.പി. ജോർജ്, ഡോ. ജഗനിവാസ്, കെ.കെ. ഡേവിസ്, ജി.കെ.ബാബു, ഇടവക ട്രസ്റ്റിമാരായ നിജു ജോയ്, ജോഫി നാൽപ്പാട്ട് എന്നിവർ സന്നിഹിതരായിരുന്നു.